കരാറിലൊപ്പിട്ട് യു.എസ്.ടിയും ഔഡിയും

Friday 12 December 2025 1:02 AM IST

തിരുവനന്തപുരം: ഐ.ടി കമ്പനിയായ യു.എസ്.ടിയും വാഹന നിർമ്മാതാക്കളായ ഔഡി ഗ്രൂപ്പും കരാറിലേർപ്പെട്ടു. ഔഡി ഗ്രൂപ്പിന്റെ ഭാഗമായ ലംബോർഗിനിയുടെ സഹസ്ഥാപനമായ ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കിക്കൊണ്ടുള്ള കരാറിലാണ് യ.എസ്.ടി ഒപ്പുവച്ചത്. ഇതോടെ യു.എസ്.ടിയുടെ ഓട്ടോമോട്ടീവ് എൻജിനിയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിസൈൻ, രൂപകല്പന, എൻജിനിയറിംഗ്, പ്രോട്ടോടൈപ്പിംഗ് എന്നിവയിൽ പരസ്പരം സഹകരിക്കും.