സി.കെ. ശശീന്ദ്രൻ മുണ്ടേരിയിൽ വോട്ട് രേഖപ്പെടുത്തി
Friday 12 December 2025 2:11 AM IST
കൽപ്പറ്റ: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രൻ കൽപ്പറ്റ മുണ്ടേരിയിൽ വോട്ട് രേഖപ്പെടുത്തി. കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ ഒന്നിലാണ് വോട്ട്‌രേഖപ്പെടുത്തിയത്. വയനാട്ടിൽ ഇടതുപക്ഷത്തിന് അനുകൂലമായ വിധിയെഴുത്ത് എന്ന് അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിൽ വാഗ്ദാന ലംഘനം നടത്തിയവർക്കെതിരെയുള്ള വിധിയെഴുതാണ് ഇത്തവണയുണ്ടാവുക. കഴിഞ്ഞദിവസം ഉരുൾപൊട്ടൽ ദുരന്തബാധിതർ കോൺഗ്രസിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് സി.പി.എമ്മിൽ ചേർന്നിരുന്നു. ഇത് മേപ്പാടിയിലെ ജനവിധിയെ സ്വാധീനിക്കും. മേപ്പാടിയിൽ വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.