അനാവശ്യമായി മെൻഷനിംഗ്: പിഴ ഈടാക്കുമെന്ന് ചീഫ് ജസ്റ്റിസ്
Friday 12 December 2025 12:47 AM IST
ന്യൂഡൽഹി: അടിയന്തര സ്വഭാവമുള്ള കേസുകൾ പരിഗണിക്കണമെങ്കിൽ തനിക്ക് മുന്നിൽ അഭിഭാഷകർക്ക് മെൻഷനിംഗ് നടത്താം. എന്നാൽ അനാവശ്യമായി മെൻഷൻ ചെയ്‌താൽ അരലക്ഷത്തിൽ കുറയാത്ത പിഴ ഈടാക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ മുന്നറിയിപ്പ്. ആവശ്യമെങ്കിൽ ഇക്കാര്യം വ്യക്തമാക്കി സർക്കുലറിറക്കും. പിഴത്തുക യുവ അഭിഭാഷകരുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. അനാവശ്യ മെൻഷനിംഗ് പാടില്ലെന്ന നിർദ്ദേശം നിലവിലിരിക്കെ, ചില അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഇവയുണ്ടാകുന്നതിൽ രോഷം പ്രകടിപ്പിച്ചുകൊണ്ടാണ് പ്രതികരണം.