വീട്ടിൽക്കയറി ആക്രമണം : പ്രതി അറസ്റ്റിൽ
Friday 12 December 2025 2:08 AM IST
കോട്ടയം : മുൻവൈരാഗ്യത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധനെ അസഭ്യം പറയുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വള്ളിച്ചിറ വലവൂർ കോതച്ചേരിൽ വീട്ടിൽ ജ്യോതിഷ് (25) നെയാണ് പാലാ പൊലീസ് പിടികൂടിയത്. എസ്.എച്ച്.ഒ പി.ജെ കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ കെ.ദിലീപ് കുമാർ, പി.ഡി ജയപ്രകാശ്, എ.എസ്.ഐ സുബാഷ് വാസു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.