480 ചാക്ക് യൂറിയ പിടിച്ചു, 5 പേർ അറസ്റ്റിൽ

Friday 12 December 2025 1:24 AM IST

നെടുമ്പാശേരി: പ്ളൈവുഡ് ഫാക്ടറികൾക്ക് മറിച്ചു വിൽക്കാനായി ബംഗളരുവിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന 480 ചാക്ക് യൂറിയ നെടുമ്പാശേരി പൊലീസ് പിടികൂടി. യൂറിയ കൊണ്ടുപോകാനെത്തിയ ലോറി ഡ്രൈവറും സഹായികളും ഉൾപ്പെടെ അഞ്ച് പേർ പിടിയിലായി.

ലോറി ഡ്രൈവർ കണ്ണൂർ ഇരിട്ടി സ്വദേശി മേലെ വീട്ടിൽ സുബ്രഹ്മണ്യൻ, ചൊവ്വര കൊണ്ടോട്ടി വെളുത്തേടത്ത് വീട്ടിൽ ഹിജാസ് ഹുസൈൻ, ബംഗാൾ സ്വദേശികളായ പപ്പ പിരാമണി, ജാലി ഷെയ്ക്, സെന്റു ഷേക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വര കൊണ്ടോട്ടിയിലുള്ള ഒരു ഹോളോ ബ്രിക്സ് ഫാക്ടറിയിലാണ് യൂറിയ ഒളിപ്പിച്ചിരുന്നത്.