സൽമാൻ ഖാന്റെ അനുമതിയില്ലാത്ത പരസ്യങ്ങൾ നീക്കണം

Friday 12 December 2025 1:28 AM IST

ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാന്റെ അനുമതിയില്ലാതെയുള്ള പരസ്യങ്ങൾ നീക്കാൻ സമൂഹ മാദ്ധ്യമ പ്ളാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി ഡൽഹി ഹൈക്കോടതി. വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറയുടെ നടപടി. അനുമതിയില്ലാതെ തന്റെ ചിത്രങ്ങളും ശബ്‌ദവും അടക്കം പരസ്യത്തിന് ഉപയോഗിക്കുന്നുവെന്ന് നടൻ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ തുടങ്ങിയവർ ഇതേ കാര്യമുന്നയിച്ച് ഡൽഹി ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയിരുന്നു.