കൂൺ കൃഷി പരിശീലനം
Friday 12 December 2025 5:06 AM IST
കോട്ടയം: വീടുകളിലെ സാധാരണ സൗകര്യങ്ങളിൽ കൃഷി ചെയ്ത് മികച്ച രീതിയിൽ വിളവെടുക്കാവുന്നതുമായ കൂൺ കൃഷി പരിശീലനം 13ന് പാമ്പാടി വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസസ് ഗവേഷണ കേന്ദ്രത്തിൽ നടക്കും. വൈക്കോലിന് പകരം പെല്ലറ്റുപയോഗിച്ചുള്ള ലളിതവും മെച്ചപ്പെട്ട വിളവ് തരുന്നതുമായ രീതിയും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതൽ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾക്ക് പുറമെ പ്രായോഗിക പരീശിലനവുമുണ്ട്. ടൈസിലെ കൂൺ മാതൃകാ ഫാം പരിചയിക്കാനും അവസരമുണ്ടാകും. പങ്കെടുക്കുന്ന എല്ലാവർക്കും കൂൺ വിത്ത് സൗജന്യമായി നൽകും. വിവരങ്ങൾക്ക് ഫോൺ: 9633723305.