ഭിന്നശേഷി ദിനാചരണം

Friday 12 December 2025 5:08 AM IST

കാഞ്ഞിരപ്പള്ളി: ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി സംസ്ഥാന ഭിന്നശേഷി കമ്മിഷണർ പ്രൊഫ.ഡോ. പി .ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ള സാഹിത്യകാരിയും അഷിത പുരസ്‌കാര ജേതാവുമായ സുജ പാറുകണ്ണിൽ മുഖ്യാതിഥിയായി. ഗിന്നസ് വേൾഡ് പുരസ്‌കാര ജേതാവ് രാഹുൽ രാജു ആയോധനകലകളുടെ പ്രകടനങ്ങൾ നടത്തി. കാഞ്ഞിരപ്പള്ളി ബി.പി.സി അജാസ് വാരിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. മിനി എബ്രഹാം, ലേഖ സിവി, നാസർ മുണ്ടക്കയം, ടിനോ വർഗീസ്, തോമസ് പി. ജെ, സിന്ധു കെ. എം, റിബി വർഗീസ്, മെർലിൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.