മനുഷ്യാവകാശ സംരക്ഷണത്തിന് സമൂഹം ഒന്നിച്ച് പ്രവർത്തിക്കണം
Friday 12 December 2025 5:09 AM IST
പാലാ: അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള മനുഷ്യരുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കാൻ ഭരണകൂടത്തിനുള്ളത് പോലെ സമൂഹത്തിനും ബാധ്യതയുണ്ടെന്ന് മഹാത്മാ ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ ഇന്ത്യാ റീജിയന്റെ നേതൃത്വത്തിൽ ഓൺലൈനായി നടന്ന ലോക മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഗ്ലോബൽ അംബാസഡർ ജോണി കുരുവിള, ഗ്ലോബൽ സെക്രട്ടറി ജനറൽ മൂസക്കോയ എന്നിവർ പങ്കെടുത്തു.