വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ
Friday 12 December 2025 5:09 AM IST
കോട്ടയം: ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. ചിത്രരചന (വാട്ടർ കളർ), ഉപന്യാസം (മലയാളം) എന്നിവയാണ് മത്സരങ്ങൾ. വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആദ്യഘട്ട മത്സരം സ്‌കൂളുകളിൽ നടത്തണം. സ്‌കൂൾ തലത്തിൽ വിജയിക്കുന്നവർക്ക് ഇൻസ്‌പെക്ടറേറ്റ് നിശ്ചയിക്കുന്ന വിഷയത്തിൽ ജില്ലാതല മത്സരം നടത്തും. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. വിശവദവിവരങ്ങൾക്ക്ഫോൺ: 04812568878.