ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് ഫെബ്രുവരി 12ന്
Friday 12 December 2025 7:01 AM IST
ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് ഫെബ്രുവരി 12ന് നടത്തും. 300 പാർലമെന്റ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് 2024 ആഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അധികാരം നഷ്ടമായ ശേഷം രാജ്യത്ത് നടത്തുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. സമാധാന നോബൽ ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാരാണ് നിലവിൽ രാജ്യത്തെ നിയന്ത്രിക്കുന്നത്.