'അട പ്രഥമനും പപ്പുവും'; ബീഹാർ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ എൻഡിഎ എംപിമാർക്ക് മോദിയുടെ സ്‌പെഷ്യൽ വിഭവങ്ങൾ
Friday 12 December 2025 10:18 AM IST
ന്യൂഡൽഹി: എൻഡിഎ എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നൽകിയ അത്താഴവിരുന്നിലെ വിഭവങ്ങൾ ശ്രദ്ധേയമാകുന്നു. ബീഹാർ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ടാണ് 7 ലോക് കല്യാൺ മാർഗിലെ വസതിയിലേയ്ക്ക് എംപിമാരെ അത്താഴത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചത്. ബസുകളിൽ ഒരുമിച്ച് യാത്ര ചെയ്താണ് എംപിമാർ അത്താഴവിരുന്നിനെത്തിയത്.
'സദ്‌ഭരണം, ദേശീയ വികസനം, പ്രാദേശിക അഭിലാഷങ്ങൾ എന്നിവയോടുള്ള പങ്കിട്ട പ്രതിബദ്ധതയാണ് എൻഡിഎ കുടുംബം പ്രതിനിധീകരിക്കുന്നത്. വരും വർഷങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ വികസന യാത്ര ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും' എന്ന് അത്താഴവിരുന്നിനുശേഷം മോദി എക്‌സിൽ കുറിക്കുകയും ചെയ്തു.
വിഭവങ്ങൾ
- ഇഞ്ചി ചേർത്ത ഓറഞ്ച് ജ്യൂസ്
- മാതളം ജ്യൂസ്
- ശുബ്‌സ് ബദാം ഷോർബ: പച്ചക്കറികൾ, ബദാം, സുഗന്ധദ്രവ്യങ്ങൾ എന്നിവ ചേർത്ത വിഭവം
- കാകും മതർ അക്രോത് കി ഷമ്മി: ഗ്രീൻ പീസ്, വാൽനട്ട് പൊടി എന്നിവ ചേർത്ത് ഗ്രിൽഡിൽ പാകം ചെയ്ത ഫോക്സ്‌ടെയിൽ മില്ലറ്റ്
- കൊത്തിംബീർ വാടി: മല്ലിയിലയും കടലമാവും ചേർത്ത് ഉണ്ടാക്കുന്ന രുചികരമായ ലഘുഭക്ഷണം
- ഗോങ്കുര പനീർ: തവിട്ടുനിറത്തിലുള്ള ഇലകളുള്ള മസാലകൾ ചേർത്ത കോട്ടേജ് ചീസ് കറി
- ഖുബാനി മലായ് കോഫ്ത: ക്രീം ചേർത്ത കശുവണ്ടി കറിയിൽ ആപ്രിക്കോട്ട് നിറച്ച ഡംപ്ലിംഗ്
- ഗാജർ മേത്തി മതാർ: ഉലുവ ഇലയോടൊപ്പം ചുവന്ന കാരറ്റും പയറും
- ഭിണ്ടി സംഭാരിയ: എള്ള്, നിലക്കടല, ശർക്കര എന്നിവ ചേർത്ത വെണ്ടയ്ക്ക
- പാലക്കൂറ പപ്പു: ചീര ചേർത്ത ആന്ധ്രാ ശൈലിയിലുള്ള ചെറുപയർ വിഭവം
- കാലെ മോട്ടി ചിൽഗോസ പുലാവ്: ഉഴുന്ന്, വറുത്ത പൈൻ പരിപ്പ് എന്നിവ ചേർത്ത് ബസ്മതി അരിയിൽ തയ്യാറാക്കിയ ചോറ്
- റൊട്ടി/ മിസ്സി റൊട്ടി/ നാൻ/ തവ ലച്ച പറാത്ത
- പിസ്ത ലാഞ്ച: ഛെനയും ഖോയയും ചേർത്തുണ്ടാക്കിയ പിസ്ത നിറച്ച മധുരപലഹാരം
- അട പ്രഥമൻ
- ഫ്രഷ് ഫ്രൂട്ട്‌സ്
- കഹ്‌വാഹ്