വിദേശത്തൊന്നുമല്ല, ഈ അതിമനോഹര കാഴ്‌ചയുള്ളത് ഇന്ത്യയിൽ; വിവാഹം കഴിഞ്ഞവർക്ക് പോകാൻ പറ്റിയ ഉഗ്രൻ സ്ഥലങ്ങൾ
വിവാഹം കഴിഞ്ഞ ഭൂരിഭാഗംപേരും ഹണിമൂണിന് പോകാറുണ്ട്. ഇത് ഒരു വെക്കേഷൻ ട്രിപ്പ് എന്നത് മാത്രമല്ല, മറിച്ച് ദമ്പതികൾക്ക് അടുത്തറിയാനും പരസ്‌പരം മനസിലാക്കാനുമുള്ള സമയമാണ്. ഇപ്പോൾ ഇന്ത്യയിൽ ശൈത്യകാലം ആരംഭിച്ചിരിക്കുകയാണ്. അതിനാൽ, ഡിസംബർ മുതൽ ഫെബ്രുവരി മാസം വരെ ഹണിമൂണിന് പോകാൻ അനുയോജ്യമായ ചില സ്ഥലങ്ങൾ പരിചയപ്പെടാം.
1. കാശ്‌മീർ - ഭൂമിയിലെ സ്വർഗം എന്നാണ് കാശ്‌മീർ അറിയപ്പെടുന്നത്. നല്ല തണുപ്പും ശാന്തമായ അന്തരീക്ഷവും ആഗ്രഹfക്കുന്നവർക്ക് പറ്റിയ സ്ഥലമാണിത്. അത്ഭുതം തോന്നിപ്പിക്കുന്ന മനോഹര കാഴ്‌ചകളാകും ഇവിടെ നിങ്ങൾക്ക് സമ്മാനിക്കുക. പ്രണയത്തിന് അനുകൂലമായ ഒരു മാന്ത്രിക അന്തരീക്ഷം സൃഷ്‌ടിക്കാൻ ഈ സ്ഥലത്തിനാകും.
2. മണാലി, ഷിംല - ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളാണിത്. മഞ്ഞും പ്രകൃതിഭംഗിയും സാഹസികത നിറഞ്ഞ യാത്രകളുമാണ് ഇവിടുത്തെ പ്രത്യേകത. ഹണിമൂണിന് മാത്രമല്ല സുഹൃത്തുക്കളുമായി യാത്ര ചെയ്യാനും ഇവിടം അനുയോജ്യമാണ്.
3. ഉദയ്‌പൂർ - പ്രണയിക്കുന്നവർക്ക് ഏറെ ഇഷ്‌ടപ്പെടുന്ന സ്ഥലമാണ് രാജസ്ഥാനിലെ ഉദയ്‌പൂർ. ലേക്ക് പാലസ്, ഒബ്റോയ് ഉദയ്വിലാസ് തുടങ്ങിയ പൈതൃക ഹോട്ടലുകളിൽ താമസിക്കുന്നത് ഒരു രാജകീയ അന്തരീക്ഷം നിങ്ങൾക്ക് സമ്മാനിക്കും. മാത്രമല്ല, ഇവിടെ ബോട്ട് യാത്രകളും കാന്റിൽ ലൈറ്റ് ഡിന്നറും നിങ്ങൾക്ക് ആസ്വദിക്കാം. പ്രത്യേകിച്ച് ശൈത്യകാലം ഇവിടം സന്ദർശിക്കാൻ ഉത്തമമാണ്.