ജി  വേണുഗോപാലിന്റെ  മകനും   ഗായകനുമായ  അരവിന്ദ്  വേണുഗോപാൽ  വിവാഹിതനായി; വധു നടി സ്‌നേഹ 

Friday 12 December 2025 4:28 PM IST

പ്രശസ്ത ഗായകൻ ജി വേണുഗോപാലിന്റെ മകനും പിന്നണി ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി. നടിയും മോ‌ഡലും നർത്തകിയുമായ സ്‌നേഹ അജിത്താണ് വധു. ഇന്ന് രാവിലെ കോവളം കെടിഡിസി സമുദ്രയിൽ വച്ചായിരുന്നു വിവാഹം.

നടനും എംപിയുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും അടക്കമുള്ള പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ സെപ്തംബറിലായിരുന്നു അരവിന്ദിന്റെയും സ്‌നേഹയുടെയും വിവാഹനിശ്ചയം. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ജി വേണുഗോപാൽ പങ്കുവച്ചിരുന്നു.

മമ്മൂട്ടി നായകനായെത്തിയ ബസൂക്ക എന്ന ചിത്രത്തിൽ സ്‌നേഹ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ദി ട്രെയിൻ, സൺഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം തുടങ്ങി നിരവധി ചിത്രങ്ങളിൽ അരവിന്ദ് ഗാനമാലപിച്ചിട്ടുണ്ട്. മൺസൂൺ രാഗ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു.