പോക്‌സോ കേസിൽ 12 വർഷം കഠിന തടവും പിഴയും
Saturday 13 December 2025 12:47 AM IST
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം 12 വർഷം കഠിന തടവും 70000 രൂപ പിഴയും. ഭൂതത്താൻകെട്ട് മൈലാടുംകുന്ന് കാഞ്ഞിരത്തിങ്കൽ വിനോദിനെ (34) ആണ് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ അധികമായി കഠിന തടവ് അനുഭവിക്കണം.
2021 നവംബർ 9നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയ പ്രതി അയൽവീട്ടിലെ പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കോതമംഗലം പൊലീസ് ചാർജ് ചെയ്ത കേസിലാണ് ശിക്ഷ.