ചാമക്കാൽ സ്കൂളിൽ പഴം മേള

Friday 12 December 2025 8:03 PM IST

പയ്യാവൂർ; വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികൾക്ക് മികച്ച പഠനാനുഭവം ഒരുക്കുന്നതിനു വേണ്ടി ചാമക്കാൽ ഗവ. എൽ.പി സ്കൂളിൽ പഴംമേള സംഘടിപ്പിച്ചു. സ്വദേശത്തും വിദേശത്തും പ്രചാരത്തിലുള്ള മുപ്പതിലധികം പഴങ്ങൾ പ്രദർശിപ്പിച്ചു. രക്ഷിതാക്കളും അദ്ധ്യാപകരും ആവശ്യമായ പഴങ്ങൾ എത്തിച്ചു. പഴങ്ങൾ എല്ലാം ചേർത്ത് ഫ്രൂട്ട് സാലഡും തയ്യാറാക്കി. പഴങ്ങളുടെ വർണവൈവിധ്യവും ആകൃതിയും നിറങ്ങളും പോഷക ഗുണങ്ങളും അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപകൻ ഇ.പി.ജയപ്രകാശ് , ജോസ്മി ജോസ്, ടി.വി.ദീപ, എം.പി.ടി.എ പ്രസിഡന്റ് സൗമ്യ ദിനേശ്, സ്കൂൾ ലീഡർ എഡ്വിൻ , ടി.സ്വപ്ന ,രജനി റിൻസ്, സോണിയ തോമസ്, അമിത ബാബു എന്നിവർ നേതൃത്വം നൽകി