ലെൻസ്ഫെഡ് ജില്ല സമ്മേളനം 15ന്

Friday 12 December 2025 8:07 PM IST

പയ്യന്നൂർ:ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേർസ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) 14ാം ജില്ല സമ്മേളനം 15ന് പയ്യന്നൂർ കണ്ടോത്ത് കൂറുമ്പ ഓഡിറ്റോറിയത്തിൽ നടക്കും.പൊതുസമ്മേളനം രാവിലെ 10.30ന് ജില്ല പ്രസിഡന്റ് കെ.വി.പ്രസീജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടി.ഐ.മധുസൂദനൻ എം.എൽ.എ , എജ്യുക്കേഷൻ ആൻഡ് കരിയർ കൺസൾട്ടന്റ് ബംഗളൂരു ഡോ.ടി.പി.സേതുമാധവൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. പ്രതിനിധി സമ്മേളനം ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സമ്മേളനം ജനുവരി അവസാനം കാസർകോട് ജില്ലയിൽ നടക്കുമെന്ന് വാർത്ത സമ്മേളനത്തിൽ ജില്ല പ്രസിഡന്റ് കെ.വി.പ്രസീജ് കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി മധുസൂദനൻ, ജില്ല സെക്രട്ടറി വി.സി ജഗത്പ്യാരി, ജില്ല ട്രഷറർ പോള ചന്ദ്രൻ, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ എം.പി.സുബ്രഹ്മണ്യൻ, കൺവീനർ ടി.രാജീവൻ,എം.ശശി, ടി.പി.ലിനു സംബന്ധിച്ചു.