തലശ്ശേരിയിൽ അനധികൃത പാർക്കിംഗ്
Friday 12 December 2025 8:10 PM IST
തലശ്ശേരി: പഴയ ബസ്റ്റാൻഡ് പരിസരത്ത് നഗരസഭയുടെ പാർക്കിംഗ് സൗകര്യം ലഭ്യമായിട്ടും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് തലശ്ശേരിയിൽ ദുരിതം വർദ്ധിപ്പിക്കുന്നു.പാർക്ക് ചെയ്ത വാഹനം എടുക്കാൻ കഴിയാത്ത രീതിയിലാണ് പലരും വാഹനങ്ങൾ നിർത്തിയിടുന്നതെന്നാണ് പരാതി.
കഴിഞ്ഞദിവസം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഒരാൾ അലക്ഷ്യമായി വാഹനംപാർക്ക് ചെയ്തതിനെ തുടർന്ന് വാഹനത്തിനു പിറകിലുണ്ടായിരുന്ന കാറിൽ വൃദ്ധ ഒന്നരമണിക്കൂറിലധികം കുടുങ്ങിയിരുന്നു. വാഹന ഉടമയെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ പിറകിലെ രണ്ട് കാറുകളാണ് കുടുങ്ങിയത്. പിന്നീട് നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി ഇടപെട്ടതിനെ തുടർന്നാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. നഗരസഭയുടെ സൗകര്യങ്ങൾ ഉപയോഗിക്കാതെ നടത്തുന്ന ഇത്തരം അശ്രദ്ധമായ പാർക്കിംഗിനെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.