ബൺ മസ്ക്ക,​ ഇറാനി ചായ വിതരണം

Friday 12 December 2025 8:13 PM IST

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഗവ.വി.എച്ച്.എസ്.സ്കൂളിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ബൺ മസ്ക്കയും ഇറാനി ചായയും തയ്യാറാക്കി വിതരണം ചെയ്തു. വനിത സംരഭകയും ഹോം ബേക്കറുമായ അശ്വതി ലിജിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പരീശീലനം നൽകിയത്.ശക്തി ടീം അംഗങ്ങളായ വി.വി.ദേവനന്ദ വി വി , മൈഥിലി ആർ, മുബഷീറ, റിസ്വാന, ദേവാനന്ദ കെ എസ് , ഫാത്തിമ സി എച്ച്, ശ്യാമ മഹേഷ് യു സി , ശിവപ്രിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബൺ മസ്ക്കയും ഇറാനി ചായയും തയ്യാറാക്കിയത്. പ്രിൻസിപ്പാൾ പി.എസ്. അരുൺ അദ്ധ്യക്ഷത വഹിച്ചു പത്താം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമത്ത് ഷിഫ റഹ്മത്ത് ഉദ്ഘാടനം ചെയ്തു. കരിയർ മാസ്റ്റർ പി.സമീർ സിദ്ദീഖി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.മഞ്ജു, അശ്വതി, പി.പി.ശ്വാമിത , സുബിതാശ്വതി, പി.ആരതി , സിന്ധു പിരാമൻ, സി എം.പ്രജീഷ്, അർച്ചന തുടങ്ങിയവർ പങ്കെടുത്തു. നേതൃത്വം നൽകി