കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടം
Friday 12 December 2025 8:14 PM IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ 11 മുതൽ 16 വരെയായി നടക്കുന്ന. കളിയാട്ട ഉത്സവത്തിന്കോട്ടച്ചേരി ചേരക്കര തറവാട്ടിൽ നിന്നും ദീപവും തിരിയും കുന്നുമ്മൽ ദുർഗാ പരമേശ്വരി മഠത്തിൽ നിന്നും അരിയും പൂവും കൊണ്ടുവന്നതോടെ തുടക്കമായി. രാത്രി വിഷ്ണുമൂർത്തിയുടെ കുളിച്ചു തോറ്റവും രാവിലെ ചാമുണ്ഡി, ഉച്ചയ്ക്ക് വിഷ്ണുമൂർത്തി, വൈകിട്ട് ഗുളികൻ തെയ്യങ്ങൾ അരങ്ങിലെത്തും. രാത്രി 7 മണി മുതൽ കലാസാംസ്‌കാരിക പരിപാടികളും ഉണ്ടാകും. ആദ്യദിവസം കോട്ടച്ചേരി പട്ടരെ കന്നി രാശി വയനാട്ടുകുലവൻ ദേവസ്ഥാനത്തുനിന്നുള്ള തെയ്യം വരവ്,ക്ഷേത്രം പ്രവാസി കൂട്ടായ്മയുടെ നിധി സമർപ്പണം ,കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്ര ഭജനസമിതിയുടെ ഭജന, ക്ഷേത്രം മാതൃസമിതി, കാഞ്ഞങ്ങാട് മർച്ചൻസ് അസോസിയേഷൻ വനിതവിംഗ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.