തന്നേക്കാൾ ഭംഗി വടിവേലുവിനാണെന്ന് സമ്മതിക്കുന്നു, പൊട്ടിച്ചിരിപ്പിച്ച ചിത്രം പങ്കുവച്ച് നയൻതാര
Wednesday 09 October 2019 9:34 PM IST
തെന്നിന്ത്യ അടക്കിഭരിക്കുന്ന താരസുന്ദരിയാണ് നയൻതാര. അഭിനയത്തോടൊപ്പം ആരാധകരോടുള്ള നയൻതാരയുടെ പെരുമാറ്റവും താരത്തെ കൂടുതൽ പ്രിയങ്കരിയാക്കുന്നു. അടുത്തിടെ വോഗ് മാഗസിന് വേണ്ടിയുള്ള താരത്തിന്റെ ഫോട്ടോഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ നയൻതാരയെ പോലും ചിരിപ്പിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
നയൻതാരയുടെ മേൽ തമിഴ് ഹാസ്യതാരം വടിവേലുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഇത് ആര് ചെയ്തതായാവും അയാളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. എന്റെ പ്രിയതാരം വടിവേലുവിനെ വച്ച് ചിത്രം ചെയ്തതിൽ നന്ദിയുണ്ട്. എന്തായാലും തന്നേക്കാൾ ഭംഗി വടിവേലുവിനാണെന്ന് സമ്മതിക്കുന്നു'. എന്ന കുറിപ്പോടെയാണ് താരസുന്ദരി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.