വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു
Friday 12 December 2025 8:16 PM IST
മാഹി:എക്സൽ പബ്ലിക് സ്‌കൂൾ മാഹിയിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ഇംഗ്ലീഷ് പാഠഭാഗത്തെ അടിസ്ഥാനമാക്കി ഒരു പഠനാനുഭവം നൽകാൻ മാഹി പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. വിദ്യാർത്ഥികൾ പ്രിയപ്പെട്ടവർക്ക് കത്തെഴുതി പോസ്റ്റ് ചെയ്തു. തപാൽ തരം തിരിക്കൽ, പാക്കേജിംഗ്, ഡെലിവറി എന്നിവയെക്കുറിച്ച് പോസ്റ്റ്മാസ്റ്റർ സ്മിത, പോസ്റ്റൽ അസിസ്റ്റന്റ് ഋഷികേഷ്, പോസ്റ്റുമാൻ അജേഷ് എന്നിവർ വിദ്യാർത്ഥികളോട് വിവരിച്ചു. തപാൽ സംവിധാനത്തെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നേടിയ വിദ്യാർത്ഥികൾക്ക് ഫീൽഡ് ട്രിപ്പ് പാഠപുസ്തകത്തിനൊപ്പം പ്രായോഗിക അറിവ് നേടാനുമുള്ള അനുഭവമായി. ജെ.എൽ.പി കോർഡിനേറ്റർ ശ്രീജി പ്രദീപ് കുമാർ, ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകരായ ഹർഷ ലത രാകേഷ്, സമീറ ദാസൻ, അനശ്വര, വെൽഫയർ ഓഫീസർ എം.രാജേഷ് തുടങ്ങിയവർ സന്ദർശനത്തിന് നേതൃത്വം വഹിച്ചു.