സെമിഫൈനലിനായി വാരിയേഴ്സ് ഇന്ന് പുറപ്പെടും
Friday 12 December 2025 8:19 PM IST
കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ ആദ്യ സെമിഫൈനൽ മത്സരത്തിനായി കണ്ണൂർ വാരിയേഴ്സ് എഫ്.സി ഇന്ന് പുറപ്പെടും. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ടീമിന് ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്സ് നേതൃത്വത്തിൽ യാത്രയപ്പ് നൽകും.നാളെ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴരക്ക് നടക്കുന്ന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിയാണ് കണ്ണൂർ വാരിയേഴ്സിന്റെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തിൽ പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഏഴ് വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി 23 പോയിന്റ് സ്വന്തമാക്കി കാലിക്കറ്റാണ് ഒന്നാമത്. മൂന്ന് ജയം, നാല് സമനില, മൂന്ന് തോൽവിയുമായി പതിമൂന്ന് പോയിന്റ് നേടി നാലാമതാണ് വാരിയേഴ്സ്.അവസാന മത്സരം തൃശൂർ മാജികിനെതിരെ ജയിച്ചാണ് കണ്ണൂർ സെമിയിലെത്തിയത്.