വോട്ടെണ്ണൽ 20 കേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ;
കണ്ണൂർ: തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ ജനവിധി ഇന്ന് ഉച്ചയോടെ അറിയാം. ജില്ലയിൽ ഇരുപത് കേന്ദ്രങ്ങളിലായി രാവിലെ 8 മുതൽ വോട്ടെണ്ണൽ നടക്കും.ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടുകളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെ വോട്ടുകളും എണ്ണും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ എണ്ണും.
ആദ്യം പോസ്റ്റൽ വോട്ടുകൾ വോട്ടെണ്ണൽ പ്രക്രിയയിൽ ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വാർഡുകളുടെ ക്രമനമ്പർ പ്രകാരം വോട്ടിംഗ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കും. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും മെഷീനുകൾ ഒരേ ടേബിളിൽ എണ്ണും. കൺട്രോൾ യൂണിറ്റിൽ നിന്ന് ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുനില ലഭിക്കും. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുവിവരം ലഭ്യമാകും. ഓരോ കൺട്രോൾ യൂണിറ്റിന്റെയും ഫലം കൗണ്ടിംഗ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും. ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെയും വോട്ടുകൾ എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും.
ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ
ബ്ലോക്ക് പഞ്ചായത്ത് ഇരിക്കൂർ: പട്ടാനൂർ കെ.പി.സി ഹയർ സെക്കൻഡറി സ്‌കൂൾ, നായാട്ടുപാറ പേരാവൂർ: സെന്റ് ജോൺസ് യു.പി സ്‌കൂൾ, തൊണ്ടിയിൽ എടക്കാട്: എളയാവൂർ സി.എച്ച്.എം ഹയർസെക്കൻഡറി സ്‌കൂൾ തളിപ്പറമ്പ്: സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ കണ്ണൂർ: പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ് തലശ്ശേരി: ഗവ. ബ്രണ്ണൻ കോളേജ് പാനൂർ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ പയ്യന്നൂർ: പയ്യന്നൂർ കോളേജ്, എടാട്ട് (വെസ്റ്റേൺ ബ്ലോക്ക്) കൂത്തുപറമ്പ്: നിർമലഗിരി കോളേജ് ഇരിട്ടി: മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ കല്ല്യാശ്ശേരി: എരിപുരം മാടായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ
നഗരസഭാ കേന്ദ്രങ്ങൾ
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഹയർ സെക്കൻഡറി സ്‌കൂൾ തലശ്ശേരി: സാന്റ് ജോസ് മെട്രോപൊളിറ്റൻ സ്‌കൂൾ തളിപ്പറമ്പ്: സർ സയ്യിദ് കോളേജ് പയ്യന്നൂർ: എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ആന്തൂർ: കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജ്, മാങ്ങാട്ടുപറമ്പ് കൂത്തുപറമ്പ്: നിർമ്മലഗിരി റാണിജയ് ഹയർ സെക്കൻഡറി സ്‌കൂൾ പാനൂർ: കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ ഇരിട്ടി: മഹാത്മാ ഗാന്ധി കോളേജ്
കോർപ്പറേഷൻ കേന്ദ്രം കണ്ണൂർ: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ (സ്‌പോർട്സ് സ്‌കൂൾ)