ടാറിംഗ് വൈകുന്നു, യാത്രക്കാർക്ക് ദുരിതം

Saturday 13 December 2025 5:30 AM IST

എരമല്ലൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് 10,11വാർഡുകളെ ബന്ധിപ്പിക്കുന്ന കണ്ണൻകുളങ്ങര- മറ്റപ്പള്ളി, ചേന്നമന, കണ്ണൻതറ റോഡിൽ ടാറിംഗ് വൈകുന്നതിനെത്തുടർന്ന് യാത്രക്കാർ ദുരിതത്തിൽ. റോഡിലെ മെറ്റൽ ഇളക്കിമറിച്ച് നിരപ്പാക്കി മാസം ഒന്നിലേറെ കഴിഞ്ഞിട്ടും ടാറിംഗ് ആരംഭിക്കാത്തതാണ് കാൽനടയാത്രക്കാരെപ്പോലും വലയ്ക്കുന്നത്. മെറ്റൽ ഇളകി കിടക്കുന്നതുമൂലം ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് തെന്നിവീഴാറുണ്ട്. എത്രയും വേഗം ടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.