നഗ്നതാ പ്രദർശനം പ്രതി പിടിയിൽ
Saturday 13 December 2025 2:32 AM IST
മുഹമ്മ: സ്കൂളിനു സമീപം പൊതുനിരത്തിൽ നഗ്നതാ പ്രദർശനം നടത്തിയ തൃശൂർ സ്വദേശിയായ യുവാവിനെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ അടാട്ട് പഞ്ചായത്ത് പതിനേഴാം വാർഡ് ആയുർവേദ ആശുപത്രിയ്ക്ക് സമീപം ചേന്ദമംഗലം വീട്ടിൽ സി. ശശിയാണ് അറസ്റ്റിലായയത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. മദ്യപിച്ച് ലക്ക് കെട്ട് മാരാരിക്കുളം ഗവ. എൽപി സ്കൂളിനു സമീപമുള്ള പൊതു നിരത്തിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.