പ്രോലൈഫ് അവാർഡുകൾ
Saturday 13 December 2025 12:00 AM IST
തൃശൂർ: അതിരൂപത പ്രോലൈഫ് സമിതിയുടെ സിൽവർ ജൂബിലി അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാദ്ധ്യമ അവാർഡ് സെബി മാളിയേക്കലിനും ( ദീപിക, തൃശൂർ) ദൃശ്യ - മാദ്ധ്യ അവാർഡ് ഷെക്കെയ്‌ന ടി.വിക്കുമാണ്. മികച്ച ആതുരശുശ്രൂഷ സ്ഥാപനത്തിനുള്ള അവാർഡിന് ജൂബിലി മിഷൻ മെഡിക്കൽ കോളജും വിദ്യാഭ്യാസ സ്ഥാപന അവാർഡിന് തൃശൂർ നിർമലമാത സെൻട്രൽ സ്‌കൂളും അർഹരായെന്ന് കെ.സി.ബി.സി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, പ്രസിഡന്റ് ജെയിംസ് ആഴ്ച്ചങ്ങാടൻ എന്നിവർ അറിയിച്ചു. 21 ന് ബസിലിക്ക ഹാളിൽ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അവാർഡുകൾ സമ്മാനിക്കും.