ഊർമിള മുല്ലപ്പിള്ളിയുടെ ഭരതനാട്യം നാളെ

Saturday 13 December 2025 12:00 AM IST

തൃശൂർ: ഭരതത്തിന്റെ നേതൃത്വത്തിൽ യുവ നർത്തകി ഊർമിള മുല്ലപ്പിള്ളിയുടെ ഭരതനാട്യം ഞായറാഴ്ച വൈകീട്ട് 6.30ന് സാഹിത്യ അക്കാഡമി എം.ടി. ഹാളിൽ അരങ്ങേറും. ബംഗളൂരുവിലെ സ്‌കൂൾ ഒഫ് ഡാൻസ് സ്ഥാപകയും ഡയറക്ടറുമാണ് നർത്തകി. തൃശൂർ ഇളംതുരുത്തി നിസരി കലാക്ഷേത്രം ഡയറക്ടർ ഗിരിയിൽ നിന്നും നൃത്തപഠനം തുടങ്ങിയ ഊർമ്മിള ബംഗളൂരു സംവേദ്യ സെന്റർ ഫൊർ ആർട്‌സ് ഉടമയും ഭരതനാട്യം കലാകാരിയുമായ ശിശര ദാസിന്റെ ശിഷ്യയാണ്. ഊർമിള കുട്ടനെല്ലൂർ സ്വദേശിയാണ്. ബംഗളൂരു കോളിൻസ് എയറോസ്‌പേസിൽ എൻജിനിയറായി ജോലി ചെയ്തുവരികയാണ്. വാർത്താ സമ്മേളനത്തിൽ ഊർമിള മുല്ലപ്പിള്ളി, ടി.ആർ. രഞ്ജു, എൻ.എൻ. കൃഷ്ണൻ, വിനോദ് കണ്ടംകാവിൽ, ഉണ്ണികൃഷ്ണൻ ഇളയത് എന്നിവർ പങ്കെടുത്തു.