സുവർണ്ണാമൃതം" ക്യാമ്പയിൻ20ന്

Saturday 13 December 2025 12:04 AM IST

ചെറുതുരുത്തി: പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ് ബാലരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച 'സുവർണ്ണാമൃതം' പദ്ധതിയാരംഭിക്കും. കുട്ടികളുടെ പൊതു ആരോഗ്യം മെച്ചപ്പെടുത്താനും, രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ഇടവിട്ട് വരുന്ന പനി, വിട്ടുമാറാത്ത ചുമ, അലർജി, ഇടയ്ക്കിടെ വരുന്ന ശ്വാസ സംബന്ധമായ അസുഖം എന്നിവ പ്രതിരോധിക്കാനും, മനസിന്റെയും ശരീരത്തിന്റെയും സമഗ്ര വളർച്ചയ്ക്കും സുവർണ്ണാമൃതം സഹായിക്കും. നവജാത ശിശു മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്ക് സുവർണ്ണാമൃതം നൽകാം. ബാലരോഗ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സുവർണ്ണാമൃതം നടത്തപ്പെടുന്നത്. 20ന് രാവിലെ 9ന് ആരംഭിക്കും. മാതാപിതാക്കൾക്കുള്ള ബോധവത്കരണവും അനുബന്ധ സംശയനിവാരണവും നടത്തും. ഫോൺ: 04884 260090.