മുൻ മെമ്പർ ഇനി കോടിപതി

Saturday 13 December 2025 12:05 AM IST
പഞ്ചായത്ത് മെമ്പർ സ്ഥാനം അവസാനിക്കുന്ന ദിവസം കോടിപതി.

കുന്നംകുളം: പോർക്കുളം പഞ്ചായത്തിലെ 10-ാം വാർഡ് മെമ്പർ സ്ഥാനം അവസാനിക്കുന്ന ദിവസം ലോട്ടറി അടിച്ച് കോടിപതിയായി. ബിജു കോലാടിക്കാണ് സ്ഥാനം ഒഴിയുന്ന ദിവസം ലോട്ടറി അടിച്ചത്. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ ദിവസത്തെ ധനലക്ഷ്മി ഭാഗ്യക്കുറിയിലാണ് ബിജുവിനെ ഒന്നാം സമ്മാനമായ ഒരു കോടിരൂപയുമായി ഭാഗ്യദേവത തേടിയെത്തിയത്. കഴിഞ്ഞ അഞ്ച് വർഷം പഞ്ചായത്ത് അംഗമായി നിസ്വാർത്ഥ സേവനം നടത്തുകയും നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തതിന്റെ പ്രതിഫലമായാണ് ഭാഗ്യത്തെ കാണുന്നതെന്ന് ബിജു പറഞ്ഞു. കുന്നംകുളം താഴത്തെ പാറയിൽ ബീബിആർ ഇലക്ട്രിസിറ്റി ഓഫീസിന് താഴെയുള്ള ലോട്ടറി കടയിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു.