നീക്കം ചെയ്തത് മുന്നൂറോളം തേനീച്ച കൊമ്പുകൾ
Saturday 13 December 2025 12:08 AM IST
തൃശൂർ: തിരഞ്ഞെടുപ്പ് ദിനത്തിൽ തേനീച്ചയുടെ കുത്തേറ്റ അർജുൻകുമാറിന്റെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തത് മുന്നൂറോളം തേനീച്ചക്കൊമ്പുകൾ. വോട്ട് ചെയ്തു മടങ്ങിയ അർജുൻകുമാറും സുഹൃത്തുക്കളായ വിപിനും അരുണും രക്ഷാപ്രവർത്തനത്തിനെത്തിയപ്പോഴാണ് ഗുരുതരമായ തേനീച്ച ആക്രമണം ഉണ്ടായത്. ജൂബിലിയിലെ എമർജൻസി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. സിജു വി. എബ്രഹാമിന്റെ നേതൃത്വത്തിൽ ഡോ. ആൻ സൂസൻ, ഡോ. ഫെബ സൂസൻ, ഡോ. വിസ്മയ എന്നിവർ ചേർന്ന് കൊമ്പുകൾ പുറത്തെടുത്തത്. തേനീച്ചകൾ കുത്തി പത്തു മുതൽ പതിനഞ്ചു മിനിറ്റുവരെ ശരീരത്തിൽ വിഷം കയറുമെന്നും എടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും ഡോ. സിജു പറഞ്ഞു.