വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം, ഫലം ഉടൻ

Saturday 13 December 2025 12:16 AM IST
1

തൃശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണുന്ന 16 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് എട്ട് കേന്ദ്രങ്ങളും ഉൾപ്പെടെ 25 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ളത്.

വോട്ടെണ്ണൽ കേന്ദ്രങ്ങൾ

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ചൊവ്വന്നൂർ ബ്ലോക്ക് : ശ്രീകൃഷ്ണ കോളേജ്. വടക്കാഞ്ചേരി ബ്ലോക്ക് : മച്ചാട് വി.എൻ.എം.എം.ജി.എച്ച്.എസ്.എസ്. പഴയന്നൂർ ബ്ലോക്ക് : പഴയന്നൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, ഒല്ലൂക്കര ബ്ലോക്ക്: കുട്ടനെല്ലൂർ സി.അച്ചുതമേനോൻ ഗവ. കോളേജ്, പുഴയ്ക്കൽ ബ്ലോക്ക് : പുറനാട്ടുകര ശ്രീ ശാരദ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, മുല്ലശ്ശേരി ബ്ലോക്ക് : പാവറട്ടി സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് : നാട്ടിക ശ്രീനാരായണ കോളേജ്, മതിലകം ബ്ലോക്ക് : മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂൾ, അന്തിക്കാട് ബ്ലോക്ക് : പെരിങ്ങോട്ടുകര ഹയർ സെക്കൻഡറി സ്‌കൂൾ : ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് : ചേർപ്പ് ഗവ വി.എച്ച്.എസ്.എസ്, കൊടകര ബ്ലോക്ക് : അളഗപ്പനഗർ ത്യാഗരാജർ പോളിടെക്‌നിക് കോളേജ്, ഇരിങ്ങാലക്കുട ബ്ലോക്ക് : കരുവന്നൂർ സെന്റ് ജോസഫ് സി.ജി.എച്ച്.എസ്.എസ്. വെള്ളാങ്കല്ലൂർ ബ്ലോക്ക് ; നടവരമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, മാള ബ്ലോക്ക് : മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചാലക്കുടി ബ്ലോക്കിന്റെ ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിലും വോട്ടെണ്ണൽ നടക്കും.

കോർപറേഷൻ വോട്ടെണ്ണൽ

  • തൃശൂർ കോർപ്പറേഷൻ: ഗവ:എൻജിനീയറിംഗ് കോളേജ് മില്ലേനിയം ഓഡിറ്റോറിയം.
  • ചാലക്കുടി നഗരസഭ: ചാലക്കുടി മുൻസിപ്പൽ ഓഫീസ്.
  • ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്.
  • കൊടുങ്ങല്ലൂർ: പി. ഭാസ്‌കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ.
  • ചാവക്കാട്: ചാവക്കാട് എം.ആർ.രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ.
  • ഗുരുവായൂർ: നഗരസഭ ടൗൺഹാൾ.
  • കുന്നംകുളം: രാജീവ് ഗാന്ധി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ.
  • വടക്കാഞ്ചേരി: വടക്കാഞ്ചേരി ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ