ഭാരവാഹികൾ ചുമതലയേറ്റു
Saturday 13 December 2025 12:31 AM IST
കട്ടപ്പന: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നെടുങ്കണ്ടം ശാഖയുടെ 2025- 26 ലെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഡോക്ടർമാരുടെ ഐക്യവും പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടെ ശക്തിപ്പെടുത്തലും ലക്ഷ്യമാക്കി വിവിധ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതിയ നേതൃത്വം വ്യക്തമാക്കി. ഡോ. എ. മുജീബ് (പ്രസിഡന്റ്), ഡോ. ജിതിൻ മാത്യു (സെക്രട്ടറി), ഡോ. മനോഹരൻ (ട്രഷറർ), ഡോ. റോജിൻ ജോസഫ്, ഡോ. ജോസൻ (സംസ്ഥാന വർക്കിങ് കമ്മിറ്റി) എന്നിവരെയും തിരഞ്ഞെടുത്തു.