കർഷക നേതാക്കളെ ആക്രമിച്ചതിൽ പ്രതിഷേധം
Saturday 13 December 2025 12:33 AM IST
തൊടുപുഴ: സംയുക്ത കിസാൻ മോർച്ച നേതാവും ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന അഖിലേന്ത്യാ പ്രസിഡന്റുമായ സത്യവാനേയും ഇതര നേതാക്കളെയും ഒഡീഷയിലെ കർഷക സമരഭൂമി സന്ദർശിച്ച് മടങ്ങവേ ആക്രമിച്ച് തട്ടിക്കൊണ്ടുപോയതിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. എ.ഐ.കെ.കെ.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജോളി ഉദ്ഘാടനം ചെയ്തു. ജിൻഡാൽ പോസ്‌കോ കമ്പനിക്കു വേണ്ടി ആദിവാസി മേഖലയിൽ 11,000 ഏക്കർ കൃഷിഭൂമി ബലമായി പിടിച്ചെടുക്കാനുള്ള ഒഡീഷ സർക്കാർ നീക്കത്തിനെതിരെ കർഷകർ നടത്തുന്ന ധീരമായ ചെറുത്തുനിൽപ്പിന് യോഗം പിന്തുണ പ്രഖ്യാപിച്ചു. എ.ഐ.കെ.കെ.എം.എസ് സംസ്ഥാന സെക്രട്ടറി എൻ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. ജോയ് മൈക്കിൾ, സി.ആർ. കുഞ്ഞപ്പൻ, പി.പി. എബ്രഹാം, ജയിംസ് കോലാനി, സിബി സി. മാത്യു എന്നിവർ പ്രസംഗിച്ചു.