കസ്റ്റമർ മീറ്റ്

Saturday 13 December 2025 12:34 AM IST
തൊടുപുഴയിൽ നടന്ന കെ.എസ്.എഫ്.ഇ കസ്റ്റമർ മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കേരള സ്റ്റേറ്റ് ഫിനാൻസ് എന്റർപ്രൈസസ് കസ്റ്റമർ മീറ്റ് തൊടുപുഴയിൽ നടന്നു. സെക്കൻഡ് ബ്രാഞ്ചിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ നിർവഹിച്ചു. ബ്രാഞ്ച് മാനേജർ ബേബി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ചിഫ് മാനേജർ ബാബു എം. സലിം, സെലിൻ ഈപ്പൻ, കെ.എസ്.എഫ്.ഇ കുടുംബാംഗം ഡോ. ടി.എ. ബാബു. എം.എച്ച്. ഷിയാസ് എന്നിവർ സംസാരിച്ചു.