കൊപ്രയുടെ താങ്ങുവില കൂട്ടി
Saturday 13 December 2025 12:44 AM IST
ന്യൂഡൽഹി: കൊപ്രയുടെ 2026 സീസണിലെ താങ്ങുവില കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭ സമിതിയുടെ തീരുമാനം. മിൽകൊപ്രയ്ക്ക് ക്വിന്റലിന് 445 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ക്വിന്റലിന് 12,027 രൂപയാകും. ഉണ്ടക്കൊപ്രയ്ക്ക് ക്വിന്റലിന് 400 രൂപ വർദ്ധിപ്പിച്ചതോടെ 12,500 രൂപയാകും. 10 വർഷത്തിനിടെ മിൽകൊപ്രയ്ക്ക് 129 ശതമാനവും ഉണ്ടക്കൊപ്രയ്ക്ക് 127 ശതമാനവും താങ്ങുവില വർദ്ധിപ്പിച്ചു.