യാത്രയയപ്പ് നൽകി
Saturday 13 December 2025 12:02 AM IST
നെടുമങ്ങാട്: കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള റബർ ബോർഡ് കമ്പനി അനന്തപുരി റബേഴ്സ് മാനേജിംഗ് ഡയറക്ടർ സുരേഷ് ബാബുവിന് നെടുമങ്ങാട്ടെ റബർ ഉത്പാദക സംഘങ്ങളുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.റബർ ബോർഡ് ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ നിർമ്മൽകുമാർ അദ്ധ്യക്ഷത വഹിച്ചു.റബർ ബോർഡ് ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ ഡോ.രഞ്ജിനി ദേവിപിള്ള, പുതിയതായി ചാർജ് എടുത്ത് മാനേജിംഗ് ഡയറക്ടർ പി.എസ് അനിൽകുമാർ,സുബൈർ,ജോഷി ലാൽ,വിജയൻ,ശ്രീധരൻ ,നാരായണൻ നായർ,രാജി.ജി.ആർ,മൂഴിയിൽ മുഹമ്മദ് ഷിബു എന്നിവർ സംസാരിച്ചു.