ശാസ്ത്രവേദി പുരസ്കാര ദാനം നാളെ
Saturday 13 December 2025 1:04 AM IST
തിരുവനന്തപുരം: ശാസ്ത്രവേദിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിൽ ശാസ്ത്ര പുരസ്‌കാര ദാന സമ്മേളനവും നിർമ്മിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിക്കും. നാളെ രാവിലെ 9ന് മുൻ നിയമസഭാ സ്പീക്കർ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. ശാസ്ത്രവേദി നടത്തിയ സംസ്ഥാന ജില്ലാതല മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക്, മുൻ കേന്ദ്ര സമുദ്ര വികസന മന്ത്രാലയം സെക്രട്ടറിയും ചെന്നൈ ഐ.ഐ.ടി ചെയർമാനുമായ ഡോ.എ.ഇ.മുത്തുനായകം പുരസ്‌കാരങ്ങൾ നൽകും.ഡോ.കെ.ജി.അടിയോടി സയൻസ് കമ്മ്യൂണിക്കേഷൻ അവാർഡിന് അർഹനായ ഡോ.ബിജു ധർമ്മപാലന് മുൻ വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ പുരസ്‌കാരവും ക്യാഷ് അവാർഡും നൽകും.