കാപ്പി മോഷണം വ്യാപകമാകുന്നു

Saturday 13 December 2025 12:08 AM IST

സുൽത്താൻ ബത്തേരി: കാപ്പിയുടെ വിളവെടുപ്പ് സീസൺ ആയതോടെ കാപ്പി മോഷണം വ്യാപകമായി. സുൽത്താൻ ബത്തേരിക്കടുത്ത മന്തം കൊല്ലി, പഴുപ്പത്തൂർ എന്നിവിടങ്ങളിലാണ് വ്യാപകമായി കാപ്പിമോഷണം പോയത്. പഴുപ്പത്തൂരിൽ കൃഷ്ണഗിരി നിവാസിൽ പരശുരാമന്റെ ഒന്നര ക്വിന്റൽ കാപ്പിയാണ്‌ മോഷ്ടാക്കൾ അപഹരിച്ചത്. ചെടിയിൽ നിൽക്കുന്ന കാപ്പി ശിഖിരത്തോടെ വെട്ടിയെടുത്ത് ദൂരസ്ഥലങ്ങളിൽ വെച്ച് പറിച്ച് ചാക്കിലാക്കി കൊണ്ടു പോകുകയാണ് കള്ളന്മാർ ചെയ്യുന്നത്. ഇങ്ങനെ കാപ്പി കൊണ്ടുപോയ കള്ളന്മാരെ മുട്ടിലിൽ വെച്ച് പിടികൂടുകയുണ്ടായി. കഴിഞ്ഞ ദിവസം മന്തം കൊല്ലിയിലെ പന്നിനിക്കോട്‌ കേശവദേവിന്റെ കളത്തിൽ ഉണക്കാനിട്ട കാപ്പിയുംമോഷ്ടാക്കൾ അപഹരിക്കാൻ ശ്രമം നടത്തുകയുണ്ടായി. ഉടമ അറിഞ്ഞതിനാൽ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കളത്തിൽ നിന്ന് ചാക്കിലേയ്ക്ക് കാപ്പി വാരിയിടുന്നതിനിടെ വീട്ടുടമ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കുംമോഷ്ടാക്കൾ മോട്ടോർ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.