ശരത് പവാറിന്റെ ജന്മദിനം ആഘോഷിച്ചു

Saturday 13 December 2025 1:09 AM IST

നേമം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് ശരത് പവാറിന്റെ 85-ാം ജന്മദിനം ജില്ലാകമ്മിറ്റി വിപുലമായി ആഘോഷിച്ചു. മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ദേശീയ സെക്രട്ടറി അഡ്വ. ആർ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി തിരുപുറം ബാബു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇടക്കുന്നിൽ മുരളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പോത്തൻകോട് അയ്യൂബ് ഖാൻ സ്വാഗതം പറഞ്ഞു. നേതാക്കളായ ചിറയിൻകീഴ് സുരേഷ് കുമാർ, ലീലാമ്മ ജോസഫ്,അഡ്വ.ജാബിർ ഖാൻ,ശിവൻകുട്ടി,അഡ്വ.മോഹൻകുമാർ വിലയിൽ,നൈസാം മോഹൻ,എൻ.സജി,അരുവിക്കര പി.രാജശേഖരൻ എന്നിവർ പങ്കെടുത്തു.