ഡോ. ഇന്ദുജ എസ്. കുമാറിന് മിസ് ട്രാവൻകൂർ 2025 കിരീടം

Saturday 13 December 2025 1:08 AM IST

തിരുവനന്തപുരം: കാസ്റ്റാലിയ ഇവന്റ്‌സ് ആൻഡ് മീഡിയ ഒരുക്കിയ സൗന്ദര്യ മത്സരത്തിൽ “മിസ് ട്രാവൻകൂർ 2025” കിരീടം കരസ്ഥമാക്കി എസ്.കെ ആശുപത്രിയിലെ കാർഡിയോളജി ജൂനിയർ റെസിഡന്റ് ഡോ. ഇന്ദുജ എസ്. കുമാർ. പ്രധാന കിരീടത്തോടൊപ്പം മിസ് ടാലന്റഡ്, ബ്രാൻഡ് ഐക്കൺ ഒഫ് മിസ് ട്രാവൻകൂർ തുടങ്ങിയവയും ഇന്ദുജ സ്വന്തമാക്കി. സർട്ടിഫിക്കറ്റ്,മെമെന്റോ എന്നിവ കാസ്റ്റാലിയ ഇവന്റ്സ് ആൻഡ് മീഡിയ സി.ഇ.ഒ ജിഷ്ണു ചന്ദ്രനും, ഫാഷൻ കൊറിയോഗ്രഫർ ഗിബ്ബി ഇയോണും ചേർന്ന് നൽകി. എസ്.കെ ഹോസ്പിറ്റൽ മാനേജ്മെന്റ് ഡോ. ഇന്ദുജയെ അനുമോദിച്ചു.