നാരായണീയ ദിനാചരണം
Friday 12 December 2025 11:36 PM IST
ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമന്നാരായണീയ സ്വാദ്ധ്യായ മഹാ സഭയും ക്ഷേത്രവും സംയുക്തമായി നാളെ നാരായണീയ ദിനം ആചരിക്കും. രാവിലെ 8.15ന് വിഷ്ണുസഹസ്രനാമജപവും നാരായണീയ പാരായണവും,11ന് നാരായണീയ സഹസ്രനാമർച്ചന, തുടർന്ന് നാരായണീയ ആരതി. 15ന് രാവിലെ 8.30 മുതൽ ഏകാദശി യോടനുബന്ധിച്ച് നാരായണീയ പാരായണം , കുചേല ദിനം പ്രമാണിച്ച് ഭക്തജനങ്ങൾക്ക് രാവിലെ 6.30 മുതൽ അവൽക്കിഴി സമർപ്പിക്കാം. 19ന് ധനുമാസ അമാവാസി വിശേഷാൽ തില ഹോമം, പൂജകൾ, പിതൃബലി, അനദാനം എന്നിവയോടെ ആചരിക്കും., 21 രാവിലെ 9 30 മുതൽ വിശേഷാൽ ധന്വന്തരി ഹോമം ഉണ്ടായിരിക്കും.