രാസവള ക്ഷാമം പരിഹരിക്കണം
Friday 12 December 2025 11:37 PM IST
ആലപ്പുഴ : സംസ്ഥാനത്തെ ഗുരുതരമായ യൂറിയ, പൊട്ടാഷ് ക്ഷാമ പ്രശ്നം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. നിർണായകമായ വടക്കുകിഴക്കൻ മൺസൂൺ ഘട്ടത്തിൽ രാസവളങ്ങളുടെ രൂക്ഷമായ ക്ഷാമം കേരളത്തിലെ കൃഷിയെ സാരമായി ബാധിക്കുന്നതായി എം.പി ചൂണ്ടിക്കാട്ടി.
നെല്ല്, തെങ്ങ്, അടക്ക, റബ്ബർ, കൊക്കോ, ഏലം, പൈനാപ്പിൾ ഉൾപ്പെടെയുള്ള പ്രധാന കൃഷികളെ ഇത് ബാധിച്ചു. പൈനാപ്പിൾ മേഖലയിൽ മാത്രം വർഷം തോറും 22,500 ടൺ യൂറിയയും 15,000 ടൺ പൊട്ടാഷും ആവശ്യമാണ്. ആവശ്യമായ യൂറിയയും പൊട്ടാഷും അടിയന്തരമായി സംസ്ഥാനത്തെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.