ചെസ് മത്സരം നാളെ

Friday 12 December 2025 11:41 PM IST

ആലപ്പുഴ : പ്രോഗ്രസീവ് ഗ്രന്ഥശാലയുടെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഗ്രന്ഥശാലയും ചെസ് അസോസിയേഷൻ ആലപ്പുഴയും സംയുക്തമായി വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്കായി ചെസ് മത്സരം നടത്തും. നാളെ രാവിലെ 9മുതൽ ഗ്രന്ഥശാലാ ഹാളിൽ മൂന്ന് വിഭാഗങ്ങളിലാകും മത്സരം. അണ്ടർ 19,അണ്ടർ 15,അണ്ടർ 10 എന്നിവയാണ് വിഭാഗങ്ങൾ. മത്സര വിജയികൾക്ക് ക്യാഷ് പ്രൈസ്, ട്രോഫികൾ, മെഡലുകൾ എന്നിവ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9446061148, 9446569048, 9388644363.