സായുധസേന പതാകദിനാചരണം
Friday 12 December 2025 11:48 PM IST
ആലപ്പുഴ : ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ സായുധസേന പതാകദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 15ന് രാവിലെ 10.30 ന് കളക്ടറേറ്റ് പരിസരത്തുള്ള ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. സായുധസേന പതാകദിന ഫണ്ട് കമ്മിറ്റി പ്രസിഡന്റായ ജില്ലാ കളക്ടർ ആദ്യ പതാക സ്വീകരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പതാകദിനാഘോഷം നടക്കുന്നതിനാൽ 15ന് ജില്ലാ സൈനികക്ഷേമ ഓഫീസ് ഭാഗികമായി മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.