മെഡി ആശുപത്രിയിൽ നായ്ക്കളുടെ വിളയാട്ടം
Friday 12 December 2025 11:53 PM IST
അമ്പലപ്പുഴ: ആശുപത്രിയിലെത്തുന്ന രോഗികൾക്കും ഡോക്ടർമാർക്കും ഭീഷണിയായി തെരുവുനായ്ക്കൾ.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എ ബ്ലോക്കിനു സമീപമാണ് നായ്ക്കൾ തമ്പടിച്ചിരിക്കുന്നത്. .ആശുപത്രിയുടെ തെക്കേ അറ്റത്തെ പി.ജി .കോർട്ടേഴ്സിന് ചുറ്റുമതിൽ ഇല്ലാത്തതിനാലാണ് നായ്ക്കൾക്ക് അകത്തു കയറി വിഹരിക്കാൻ സഹായകമാകുന്നത്. ആശുപത്രിക്കു പുറകിൽ ജൈവ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നതും നായ്ക്കളുടെ വിളയാട്ടത്തിന് കാരണമാകുന്നു. പണി തീരാത്ത കെട്ടിടങ്ങളിലും നിരവധി നായ്ക്കളാണ് പെറ്റുപെരുകുന്നത്.