മൂന്ന് കിലോ കഞ്ചാവുമായി പിടിയിൽ

Saturday 13 December 2025 12:52 AM IST

കാട്ടാക്കട: കാട്ടാക്കടയിൽ മൂന്ന് കിലോ കഞ്ചാവുമായി കാപ്പാ കേസിലെ പ്രതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. തിരുമല കുന്നപ്പുഴ ഞാലികോണം പുതുവൽ പുത്തൻവീട്ടിൽ ഗോകുൽ മഹേന്ദ്രൻ (25),പെരുകാവ് കവലോട്ടുകോണം രാധിക ഭവൻ വീട്ടിൽ നന്ദു കൃഷ്ണൻ (27) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ടു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് ഗോകുൽ കഞ്ചാവ് കേരളത്തിൽ എത്തിക്കുകയും ഇത് നന്ദു കൃഷ്ണൻ ഉൾപ്പെടെയുള്ള ആളുകൾക്ക് ചില്ലറ വില്പനയ്ക്കായി നൽകുകയും ചെയ്യും. വെള്ളിയാഴ്ച രാവിലെ നാലു മണിയോടുകൂടി പേയാട്- മലയിൻകീഴ് റോഡിൽ വിട്ടിയത്തിന് സമീപം അലക്കുന്നം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുവച്ചാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ആർ.ബിനോയിയും സംഘവും ചേർന്നാണ് പിടിച്ചത്. പ്രതികൾ ക്രിമിനൽ കേസുകളിൽ പ്രതികളും കാപ്പ കേസിൽ തടവ്ശിക്ഷ അനുഭവിച്ച് അടുത്തിടെ പുറത്തിറങ്ങിയവരുമാണ്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.ബിജു കുമാർ, കെ. റെജികുമാർ,എ.ഒ. സജികുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ,മനുലാൽ, നിഷാന്ത്, ഷംനാദ്,അനന്തു,രാജീവ്, പ്രിവന്റിവ് ഓഫീസർ ഡ്രൈവർ. എം. റീജുകുമാർ എന്നിവരും ഉണ്ടായിരുന്നു.