രജനിയുടെ ജന്മ ദിനം ആഘോഷിച്ച് ആരാധകർ

Saturday 13 December 2025 1:00 AM IST

ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 75-ാം ജന്മദിനം ഇന്നലെ ലോകം മുഴുവനുമുള്ള ആരാധകർ ആഘോഷിച്ചു. രജനികാന്തിന്റെ വസതിക്കു മുന്നിൽ തലൈവാ...വിളികളുമായി ആരാധകർ പൂക്കളുമായി എത്തി നൃത്തം ചെയ്തു. വീട്ടിൽ മകൾ ഐശ്വര്യ കേക്ക് മുറിച്ച് അച്ഛന് നൽകി.ആ ചിത്രം പങ്കുവച്ച് സമൂഹ മാദ്ധ്യമത്തിൽ ഐശ്വര്യ കുറിച്ചതിങ്ങനെ ''എന്റെ ജീവിതം.. എന്റെ അച്ഛൻ..ജന്മദിനാശംസകൾ തലൈവാ...''

സാധാരണ ആരാധകർ മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ രജനിക്ക് ആശംസകൾ നേർന്ന് സമൂഹമാദ്ധ്യമങ്ങൾ കുറിപ്പുകൾ പോസ്റ്റു ചെയ്തു. തമിഴ്നാട്ടിൽ പലയിടത്തും അദ്ദേഹത്തിന്റെ ചിത്രത്തിൽ പാലഭിഷേകം നടന്നു.രജനികാന്തിന്റെ സ്റ്റൈലൻ അഭിനയം തലമുറകളെ ആകർഷിച്ചുവെന്ന് മോദി പറഞ്ഞു..പ്രായത്തെ മറികടക്കുന്ന ആകർഷണീയത രജനീകാന്തിനുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.നടൻ കമലഹാസൻ, അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി,തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ, മുൻ പ്രസിഡന്റ് അണ്ണാമലൈ എന്നിവരും, ദക്ഷിണേന്ത്യയിലേയും ബോളിവുഡിലേയും മിക്കവാറും അഭിനേതാക്കളും രജനികാന്തിന് ആശംസകൾ നേർന്നു.