രജനി കോവിലിൽ ജന്മദിന തിരുവിഴ

Saturday 13 December 2025 1:03 AM IST

മധുര: രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, അഭിഷേകം, പിന്നെ ദീപാരാധന... ഒരു അസാധാരണ ക്ഷേത്രത്തിലെ തിരുവിഴ (ഉത്സവം)​ ചടങ്ങുകളാണിതൊക്കെ. പ്രതിഷ്ഠ 300 കിലോ വരുന്ന സാക്ഷാൽ സൂപ്പർസ്റ്റാർ രജനികാന്ത്. അദ്ദേഹത്തിന്റെ ജന്മദിനം പ്രത്യേക വഴിപാടുകളോടെ

'ദിവ്യദിന"മായിട്ടാണ് ഇവിടെ കൊണ്ടാടുന്നത്. ഉത്സവത്തോടനുബന്ധിച്ച് ആറുതരം അഭിഷേകമാണ് നടത്തിയത്. മധുരയ്ക്കടുത്ത് തിരുമംഗലത്താണ് ശ്രീ അരുൾമിഗു രജനി കോവിൽ. എസ്.കാർത്തിക് എന്ന ആരാധകനാണ് നിർമ്മിച്ചത്. ഇദ്ദേഹം തന്നെയാണ് പൂജാരിയും. എല്ലാ പിറന്നാളിനും ഇവിടെ ഉത്സവമാണെങ്കിലും 75-ാം പിറന്നാൾ പ്രത്യേക ആഘോഷമായി നടന്നു. കേക്ക് മുറിക്കുകയും ചെയ്തു.

രജനീകാന്തിന്റെ 7,500 ഫോട്ടോകൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിട്ടുണ്ട്. 75 വ്യത്യസ്ത ഭാഷകളിലുള്ള ജന്മദിന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

'ഞങ്ങൾക്ക്, രജനീകാന്ത് ഒരു നക്ഷത്രം മാത്രമല്ല. ഞങ്ങൾ ആരാധിക്കുകയും വിശ്വസിക്കുകയും പിന്തുടരുകയും ചെയ്തുവളർന്ന ആളാണ്. ഈ ക്ഷേത്രം ഞങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള മാർഗമാണ്. തലൈവരുടെ നൂറാം ജന്മദിനം ഞങ്ങൾ ഇവിടെ ആഘോഷിക്കും. അദ്ദേഹത്തിന് അടുത്ത ജന്മം രജനികാന്തായി തന്നെ ജനിക്കാനാണ് അഗ്രഹം. ഞങ്ങൾ അദ്ദേഹത്തിന്റെ ആരാധകരായി ജനിക്കും"- കാർത്തിക്