വേൾഡ് മലയാളി കൗൺസിൽ യൂണിറ്റ് നേപ്പാളിൽ

Saturday 13 December 2025 2:20 AM IST

നേപ്പാൾ: വേൾഡ് മലയാളി കൗൺസിൽ യൂണിറ്റ് നേപ്പാളിൽ തുടക്കമായി. നേപ്പാളിലെ ഭർത്പൂരിൽ ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഇന്ത്യ റീജിയൺ പ്രസിഡന്റ് പത്മകുമാറിന്റെ നേതൃത്വത്തിൽ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ സെക്രട്ടറി കെ. വിജയചന്ദ്രൻ,ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ സുരേന്ദ്രൻ കണ്ണാട്ട്,പ്രൊവിൻസ് രൂപീകരണ ചുമതലയുള്ള ദേവദാസ് മേനോൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഫാദർ. റോബിയുടെ നേതൃത്വതിലാണ് 25 അംഗങ്ങളുള്ള പ്രൊവിൻസ് നിലവിൽ വന്നത്. ജോൺസൻ (ചെയർമാൻ ),റോബിൻ സി.എം (ജനറൽ സെക്രട്ടറി ) ശ്രീകാന്ത് (ട്രഷറർ) തുടങ്ങിയവരാണ് നേപ്പാൾ പ്രൊവിൻസ് ഭാരവാഹികൾ. സംഘടനയുടെ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ,സെക്രട്ടറി ജനറൽ ഷാജി മാത്യു,വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട് എന്നിവർ ഇന്ത്യൻ എം.ബസിയുടെയും നേപ്പാൾ സർക്കാരിന്റെയും അധികൃതരോട് അനുവാദം തേടിയാണ് സംഘടനയുടെ യൂണിറ്റ് ആരംഭിച്ചത്.

ഇതിനകം 60 രാജ്യങ്ങളിൽ യൂണിറ്റുകളുള്ള സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ. ഇന്ത്യയുടെ തെക്ക് സമുദ്ര തീരം മുതൽ ഹിമവാന്റെ മടിത്തട്ട് വരെ പ്രവർത്തനമുള്ള ആദ്യ മലയാളി സാമൂഹിക സംഘടനയ്ക്ക് നേപ്പാളിലെ യൂണിറ്റ് വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ പ്രവർത്തിക്കുന്ന മലയാളികൾക്ക് പുത്തൻ ഉണർവ് പകരുന്നതാണ്.